പെറ്റ് ഷോപ്പുകള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും നായപരിപാലന ചട്ടങ്ങളും നിര്‍ബന്ധമാക്കും. എബിസി ചട്ടങ്ങളില്‍ മാറ്റംവരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മൃഗക്ഷേമ ബോര്‍ഡ് യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള കേന്ദ്ര എബിസി ചട്ടപ്രകാരം എബിസി സെന്ററില്‍ നിയമിക്കപ്പെടുന്ന വെറ്ററിനറി സര്‍ജന്‍ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്തിരിക്കണം, സെന്റര്‍ എയര്‍ കണ്ടീഷനായിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അത്തരം ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചാലേ എബിസി പ്രവര്‍ത്തനം ശക്തമാക്കാനാകൂ. സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരയോഗം ചേര്‍ന്നത്.