കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന ജില്ലയിലെത്തി.മീനങ്ങാടി ജവഹര്‍ ബാല വികാസ് ഭവനിലാണ് ഇരുപതോളം വരുന്ന സംഘം ക്യാമ്പ് ചെയ്യുന്നത്.ഫീല്‍ഡ് കമാന്‍ഡര്‍ കൗഷല്‍ കെ.ആര്‍ പരേവയാണ് ടീമിനെ നയിക്കുന്നത്.മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍,പ്രളയം തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ അവശ്യമായ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ദുരന്തനിവാരണ സേനാംഗങ്ങള്‍ ജില്ലയിലെത്തിയത്.