പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി

0
പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന് മൂന്നോടിയായി സ്‌കൂള്‍ അറ്റകുറ്റപണികളും, ശുചീകരണ പ്രവര്‍ത്തികളും നടന്നു വരികയാണ്. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വിദ്യാലങ്ങളില്‍ ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. അതോടൊപ്പം തന്നെ വിവിധ വിദ്യാലങ്ങളില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, പിടിഎ കമ്മിറ്റി, കുടുംബശ്രീ, ബിആര്‍സി ഉള്‍പ്പെടെയുള്ളവര്‍ കൈകോര്‍ത്താണ് ശുചീകരണ പ്രവര്‍ത്തികളും, അറ്റകുറ്റ പണികളും നടത്തി വരുന്നത്.  ക്ലാസ്സ് മുറികള്‍ കഴുകി വൃത്തിയാക്കല്‍, വാട്ടര്‍ ടാങ്ക് വൃത്തിയാക്കല്‍ , പരിസരങ്ങളിലെ കാട് വെട്ടിത്തെളിക്കല്‍, അപകടകരമായ മരക്കൊമ്പുകള്‍ വെട്ടിമാറ്റല്‍, ക്ലാസ് റൂം പെയിന്റിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍  ഭൂരിഭാഗം വിദ്യാലയങ്ങളിലും പൂര്‍ത്തിയായി. സ്‌കൂളുകളിലെ കുടിവെള്ളമുള്‍പ്പെടെ പരിശോധനകള്‍ വിധേയമാക്കി വരുന്നുണ്ട്.
മാനന്തവാടി ഗവ.യുപി സ്‌കൂളില്‍ തിങ്കളാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തികള്‍ നടന്നു. നൂറിലധികം പേരാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്. ശുചീകരണ പരിപാടി പിടിഎ പ്രസിഡന്റ് എ കെ റൈഷാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ ജി ജോണ്‍സണ്‍, ബിപിസി കെ കെ സുരേഷ്, വത്സ മാര്‍ട്ടിന്‍, ഡോളി രഞ്ജിത്ത്, അന്‍ഷാദ് മാട്ടുമ്മല്‍, എ അജയകുമാര്‍, പി പി ബീന എന്നിവര്‍ നേതൃത്വം നല്‍കി.
Leave A Reply

Your email address will not be published.

error: Content is protected !!