പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനെരുങ്ങി. അക്കാദമിക ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് 5 കോടി രൂപയും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 80 ലക്ഷം രൂപയും പൊതുജന സംഭാവന 3.62 ലക്ഷം രൂപയും ഉള്‍പ്പെടെ 5 കോടി 83.62 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിമ്മിച്ചത്. അന്താരാഷ്ട്ര വിദ്യാലയ നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. അക്കാദമിക് റൂമം, ഡൈനിംങ് ഹാള്‍, ഓഡിറ്റോറിയം, ഹയര്‍ സെക്കണ്ടറി ലാബ്, ടോയ്‌ലറ്റ് ബ്ലോക്ക്, ചുറ്റുമതില്‍ എന്നിവയും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേനത്തില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും, ദേശീയ സംസ്ഥാനമേളകളില്‍ വിജയികളായ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കുള്ള അനുമോദനവും, സ്‌കൂള്‍ വാര്‍ഷികവും നടക്കും.