വാക്‌സീന്‍ ഒരു ഡോസ് മാത്രം എടുത്തവരില്‍ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധര്‍

0

കേരളത്തില്‍ 2 ഡോസ് വാക്‌സീന്‍ എടുത്തവരെ അപേക്ഷിച്ച് ഒരു ഡോസ് എടുത്തവരില്‍ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കോവിഡ് ബാധിതരുടെ വാക്‌സിനേഷന്‍ പരിശോധനയിലാണ് ഇതുവരെയുള്ള വാക്‌സീന്‍ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ ഖണ്ഡിക്കുന്ന വിലയിരുത്തലുള്ളത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അവതരിപ്പിച്ചു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് മൂന്നര വര്‍ഷം; കേരളപ്പിറവിയിലും പിറന്നില്ല, ആ ഗാനം
സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ ആകെ കോവിഡ് ബാധിതര്‍ 86,008. ഇതില്‍ വാക്‌സീന്‍ എടുക്കാത്തവര്‍ 34,761. രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ 23,579. അതേസമയം, ഒരു ഡോസ് വാക്‌സീന്‍ എടുത്തവര്‍ 13,834 മാത്രം.

ഒക്ടോബര്‍ 612 വരെയുള്ള കണക്കുകള്‍ ഇങ്ങനെ: കോവിഡ് ബാധിതരില്‍ 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍ 20,943, ഒരു ഡോസ് എടുത്തവര്‍11,243.

ഒക്ടോബര്‍ 13 മുതല്‍ 19 വരെ: 2 ഡോസ് വാക്‌സീന്‍ എടുത്തവര്‍ 19,090, ഒരു ഡോസ്9,268.

ഒക്ടോബര്‍ 20 മുതല്‍ 26 വരെ: 2 ഡോസ് എടുത്തവര്‍20,391, ഒരു ഡോസ് എടുത്തവര്‍9,491.

കാരണം തേടി വിദഗ്ധര്‍

കോവിഡ് ബാധിതരില്‍ രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരുടെ പകുതി മാത്രമാണ് ഒരു ഡോസ് എടുത്തവരെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യാന്തര തലത്തില്‍ കോവിഡ് വാക്‌സീന്‍ പ്രതിരോധക്കണക്കുകളുമായി ഒത്തുപോകുന്നതല്ല ഈ റിപ്പോര്‍ട്ട് എന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒന്നുകില്‍ റിപ്പോര്‍ട്ടില്‍ പിഴവു സംഭവിച്ചിരിക്കണം. അതല്ലെങ്കില്‍ ആദ്യഘട്ടത്തില്‍ 2ാം ഡോസ് എടുത്ത ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിരപ്പോരാളികളും വയോധികരും ഉള്‍പ്പെടെയുള്ളവരുടെ പ്രതിരോധ ശേഷി കുറഞ്ഞു തുടങ്ങിയിരിക്കാം.

വേനലില്‍ ഡാം പൊളിക്കാം; 70,000 ലോഡ് അവശിഷ്ടം
കേരളത്തില്‍ കൂടുതല്‍ പേര്‍ ആദ്യ ഡോസ് എടുത്തത് ജൂലൈസെപ്റ്റംബറിലാണ് എന്നതിനാല്‍ അവരില്‍ പ്രതിരോധ ശേഷി ഇപ്പോഴുമുണ്ട്. ആദ്യഘട്ടത്തില്‍ രണ്ടു ഡോസ് എടുത്തവര്‍ക്കു വൈറസ് തീവ്രവ്യാപന ഘട്ടത്തില്‍ കോവിഡ് ബാധിച്ചില്ല. അവരില്‍ ചിലര്‍ക്ക് ഇപ്പോഴാണു കോവിഡ് ബാധിക്കുന്നത് എന്നതും നിലവിലെ വര്‍ധനയ്ക്കു കാരണമാകാം.

പ്രതിരോധ ശേഷി കുറയുന്നതാണു കാരണമെങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെയുള്ളവയ്ക്കായി കേരളം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ടി വരുമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിശദീകരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!