ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
വെള്ളമുണ്ട പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ പൊതുജന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ്, കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായി പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്താനും, പോളിയോ എടുക്കാത്ത കുട്ടികളെ കണ്ടെത്തി ബോധവല്‍ക്കരണം നടത്താനുംപ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്ത ആളുകള്‍ക്ക പ്രചോദനമാകാന്‍ ആണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പോളിയോ കുത്തിവെപ്പ് എടുക്കുന്നതില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഒന്നായ വെള്ളമുണ്ടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ കുട്ടികളെയും പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക പരിശോധനകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നു. കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് നടത്തിയിരുന്നു.