മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍

0

ഇന്ത്യാക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ നരേന്ദ്ര മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്ന്രാഹുല്‍.കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചത്. ഗാന്ധിഘാതകനായ ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും രാഹുല്‍ പറഞ്ഞു.ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് നല്‍കിയതെന്നും ഞാന്‍ ഒരു ഇന്ത്യക്കാരണാനെന്നും എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ് അദാനിക്ക് ഇന്ത്യയിലെ സകലത്തും വിറ്റു കഴിഞ്ഞു.ഇന്ത്യയെ പൂര്‍ണമായി സ്വകാര്യവത്കരിച്ചു കഴിഞ്ഞു ,രാജ്യത്തെ ഭിന്നിപ്പിച്ചു കഴിഞ്ഞെന്നും അഹിംസയുടെയും സത്യത്തിന്റെ സമാധാനത്തിന്റെയും മുഴുവന്‍ ആശയത്തെയും വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി എം പി പറഞ്ഞു.

 

മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്

Posted by Wayanadvision on Thursday, 30 January 2020

 

രാവിലെ പത്തരയോടെ കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലിയില്‍ സ്ത്രീകളും വിവിധ തുറകളില്‍പ്പെട്ടവരും ദേശീയ പതാകയേന്തിയാണ് അണിനിരന്നത്. ഭരണ ഘടനയുടെ ആമുഖവും ഗാന്ധിയുടെ ചിത്രവും മാത്രമായിരുന്നു ദേശിയ പതാകയ്ക്കു പുറമെ ഉണ്ടായിരുന്നത്. റാലിയില്‍ അരലക്ഷത്തോളം പേര്‍ അണിനിരന്നതായി യുഡി എഫ് ഭാരവാഹികള്‍ അവകാശപ്പെട്ടു. എസ് കെ എം ജെ പരിസരത്ത് നിന്നാരംഭിച്ച റാലി പുതിയ സ്റ്റാന്‍ഡില്‍ സമാപിച്ചു. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദ്ദീഖ് അലിശിഹാബ് തങ്ങള്‍, വയനാട് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ , എ പി അനില്‍ കൂമാര്‍ എംഎല്‍എ , പി സി വിഷ്ണുനാഥ് മറ്റ് യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഒരുമണിയോടെ ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഹുല്‍ മടങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!