മെന്റര്‍ ടീച്ചറോടുള്ള വിവേചനം: പരാതിയില്‍ നടപടിയെടുക്കണം: സിപിഐഎം
വെള്ളമുണ്ട എയുപി സ്‌കൂളില്‍ അധ്യാപികക്ക് നേരിടേണ്ടിവന്ന ജാതിവിവേചനം: അധ്യാപികയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സിപിഐഎം. അധികൃതര്‍ക്ക് അധ്യാപക പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.വെള്ളമുണ്ട എയുപി സ്‌കൂളില്‍ ആദിവാസി വിദ്യാര്‍ത്ഥികളെ ഭാഷ പരിശീലിപ്പിക്കാന്‍ വേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് നിയമിച്ച മെന്റര്‍ ടീച്ചറോട് സ്‌കൂള്‍ മാനേജര്‍ ജാതീയമായ വിവേചനം കാണിക്കുന്നുണ്ടെന്നും മാനേജ്‌മെന്റ് ഭാഗത്തുനിന്നും കടുത്ത അവഗണന നേരിടുന്നുവെന്നും കാണിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് ടീച്ചര്‍ പരാതി നല്‍കിയിരുന്നു.പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ ആണ് ഇപ്പോള്‍ പ്രതിഷേധം വ്യാപകം ആയിരിക്കുന്നത്.