സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. കിറ്റുകള്‍ നാളെ മുതല്‍ ഞായര്‍ വരെ റേഷന്‍ കടകളില്‍നിന്ന് കൈപ്പറ്റാം. തുണി സഞ്ചി ഉള്‍പ്പെടെ പതിനാലിനം ഭക്ഷ്യോല്‍പ്പന്നങ്ങളാണുള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.തിരുവോണം മുതല്‍ ചതയദിനം വരെ മൂന്ന് ദിവസം റേഷന്‍ കടകള്‍ അവധിയായിരിക്കും.