മുന്‍മന്ത്രി എം കമലം അന്തരിച്ചു.

0

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം (92) അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1980ലും 1982ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1982 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തും വിമോചനസമരകാലത്തും ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കെപിസിസി ഉപാധ്യക്ഷ, ജനറല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറ പദവികള്‍ അനുഷ്ഠിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ കോഴിക്കോട് ജില്ലാ ചെയര്‍ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു..

Leave A Reply

Your email address will not be published.

error: Content is protected !!