ഉദയഫുട്‌ബോള്‍ കാഴ്ചയുടെ വിസ്മയം
മാനന്തവാടി ഉദയ ഫുട്ബോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയം. പ്രശസ്ത സിനിമ താരങ്ങളും പ്രമുഖ കായിക താരങ്ങളും എത്തുന്നതും കിടിലന്‍ ഷോട്ടുമെല്ലാം ജനപങ്കാളിത്തം വര്‍ധിക്കാന്‍ കാരണമായി. ക്വാര്‍ട്ടര്‍ ഫൈനല്‍ കഴിയുന്നതോടെ സ്റ്റേഡിയം ജനനിബിഡമാകും. കളി തുടങ്ങുന്നതിനു മുന്‍പുള്ള കലാവിരുന്നും ഇടവേളയിലെ ആകാശവിസ്മയവുമെല്ലാം കളി കാണാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ വിസ്മയവുമാവുകയാണ്.
ടീം ഉദയ ചാരറ്റബിള്‍ ട്രസ്റ്റും, മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തിലുളള 17 -മത് ഉദയ ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ രാവ് കാണുവാന്‍ ആയിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. അരുണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും, റിഷി എഫ്.ഐ.ബി.സി. മൈസൂര്‍ എന്നിവര്‍ മുഖ്യ സ്പോസര്‍മാരായി നടത്തുന്ന അഖിലേന്ത്യ ഫുട്ബോള്‍ മേള മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ രാത്രി 8 മണിയോടെ ആരംഭിക്കുന്നു. ഒരോ ദിവസവും വൈവിധ്യമായ കലാവിരുന്നുകളും അതിഥികളായി താരപൊലിമയും ടൂര്‍ണ്ണമെന്റിന് മാറ്റ് കൂട്ടുന്നു. നടന്‍ ടൊവിനോ തോമസ്, നിര്‍മ്മിതാവ് സോഫിയ പോള്‍, പ്രശസ്ത നടി ഷെല്ലി യുമെല്ലാം ഇതിനകം എത്തിക്കഴിഞ്ഞു.സ്ത്രീകളുടെ പങ്കാളിത്തം കൂടുതലായി എത്തുന്നത് അടുക്കളയില്‍ നിന്നും സ്ത്രീ സമൂഹം കായിക ലഹരിയിലേക്ക് എത്തുന്നത് പുതുമ നിറഞ്ഞതാണെന്ന് കഴിഞ്ഞ ദിവസമെത്തിയ ഷെല്ലി പറയുന്നു. ഓരോ ടീമുനൊപ്പവും നിരവധി വിദേശ താരങ്ങളും കളികളത്തിലിറങ്ങുന്നത് കാണികളെയും ആവേശഭരിതരാക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേക ഗ്യാലറി സംവിധാനവും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മത്സരത്തിന്റെ ഇടവേളയില്‍ നടക്കുന്ന ആകാശ വിസ്മയവും ഫുട്ബോള്‍ പ്രേമികള്‍ക്ക് കാഴ്ചയുടെ മറ്റൊരു വിരുന്നും ഒരുക്കുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ അല്‍മദീന ചെര്‍പ്പുളശ്ശേരിയും, ഫ്രണ്ട്സ് മമ്പാടും തുല്ല്യത പാലിച്ചതിനെ തുടര്‍ന്ന് ഫ്രണ്ട്സ് മമ്പാടിനെ ടോസിലൂടെ വിജയിയായി പ്രഖ്യാപിച്ചു. ഫിഫ മഞ്ചേരി, സൂപ്പര്‍സ്റ്റുഡിയോ മലപ്പുറം, ജവഹര്‍ മാവൂര്‍,ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്,ശാസ്താ തൃശ്ശൂര്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ വരുംദിവസങ്ങളില്‍ ടൂര്‍ണ്ണമെന്റില്‍മാറ്റുരയ്ക്കും