കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി
ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി. കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്‍പില്‍ സമരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.25 വര്‍ഷങ്ങള്‍ക്ക് മുമ്പ് St. Benadictine Congregation ലെ മക്കിയാട് ബ്രാഞ്ചില്‍ കന്യാസ്ത്രീ ആകാന്‍ ചേരുകയും, ബാഗ്ലൂര്‍ ബ്രാഞ്ചില്‍ നിന്നും പീനം പൂര്‍ത്തിയാക്കി Sr. Deepa എന്ന പേര് സ്വീകരിച്ച് കന്യാസ്ത്രീ ആയി.
തമിഴ്‌നാട്ടിലെ ഏര്‍ക്കാടും, തിരുവണ്ണാമലയിലും രണ്ട് വര്‍ഷം സേവനം ചെയ്തശേഷം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഇംഗ്ലണ്ടിലെ വിവിധ കോണ്‍വെന്റുകളില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ലീവിന് വീട്ടില്‍ വന്ന ദീപ ആകെ മാറി മാനസിക ഭിഭ്രാന്തി കാണിക്കുകയുണ്ടായി. നിരന്തര ചോദ്യത്തിനൊടുവില്‍ സീനിയര്‍ സിസ്റ്റര്‍മാര്‍ ചില മരുന്നുകള്‍ തരുന്നുണ്ടെന്നും കഴിച്ചില്ലെങ്കില്‍ വഴക്ക് പറയുമെന്നും ചിലപ്പോള്‍ കടുത്ത ശിക്ഷകള്‍ തരുമെന്നും പറഞ്ഞു. അവള്‍ രോഗിയാണെന്ന് ഞങ്ങള്‍ മനസിലാക്കിയെങ്കിലും ഞങ്ങള്‍ നിസ്സഹായകരായിരുന്നു. അവിടെ ഇത്തരം ഗുരുത പ്രശ്‌നങ്ങള്‍ ഉണ്ടായികൊണ്ടിരുന്നെങ്കിലും,ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയും കുറച്ച് നാളുകള്‍ക്കകം അവളെ കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇന്നവള്‍ ആരും ആശ്രയമില്ലാതെ, ഒരു മരുന്ന് പോലും കഴിക്കാതെ ഇംഗ്ലണ്ടില്‍ വീട്ടുതടങ്കലില്‍ എന്നപോലെ ഒറ്റക്ക് ജീവിക്കുകയാണ്. രോഗം ഏറെ അധികരിച്ചു. ഇക്കാര്യങ്ങള്‍ നിരന്തരം കോണ്‍വെന്റ് അധികൃതരോട് അവശ്യപ്പെട്ടിട്ടും കൈമലര്‍ത്തുകയാണ് ഉണ്ടായത്. അത് കൊണ്ട് തന്നെയാണ് 9-ാം തീയ്യതി സമരം ഇരിക്കുന്നതെന്നും മാതാപിതാക്കളായ കല്ലറ ജോസും,തങ്കമ്മയും പറഞ്ഞു.