സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമായി തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇന്ന് ഉണ്ടായിരിക്കുക. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വീടുകളില്‍ നിന്ന് ഒരാള്‍ക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റു വിഭാഗത്തില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. കെഎസ്ആര്‍ടിസി അവശ്യവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് മാത്രമായിരിക്കും നടത്തുക.സം സ്ഥാനത്ത് ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ടിപിആര്‍ കുറയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ അടുത്ത ബുധനാഴ്ച വരെ തുടരും.
Sign in
Sign in
Recover your password.
A password will be e-mailed to you.