കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മഹല്ല് ഖാസിയാകും
തലപ്പുഴ ഹയാത്തുല്‍ ഇസ്ലാം ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മദ്ഹു റസൂല്‍ പ്രഭാഷണവും ഖാസി ബൈഅതും ഡിസംബര്‍ എട്ടിന് വൈകുന്നേരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരിപാടിയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ മഹല്ല് ഖാസിയായി ബൈഅത് ചെയ്യും.തുടര്‍ന്ന് പേരോട് അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ മദ്ഹു റസൂല്‍ പ്രഭാഷണവും നടക്കുമെന്ന് ഭാരവാഹികളായ സി കെ അബ്ബാസ്,അബ്ദുറഹ്മാന്‍ അമാനി,അബ്ദുല്‍സലാം ഫൈസി,അബൂബക്കര്‍ ഫൈസി,നാസര്‍ അഹസനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.