സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പരിശീലനം നല്‍കി.മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍, നഴ്സിംഗ് എന്നീ വിഭാഗങ്ങളിലെ 60 ഓളം ജീവനകാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഹസാര്‍ഡ് എന്ന സ്ഥാപനമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക പരിശീലനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. അബ്ദു റഹീം കബൂര്‍ അധ്യക്ഷത വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന പാരിസ്ഥിക പ്രശ്നങ്ങളെക്കുറിച്ചും പ്രളയനാന്തര പുനരുദ്ധാരണത്തെക്കുറിച്ചും ദുരന്തത്തെ നേരിടുന്നതിനുളള മുന്‍കരുതല്‍, തയ്യാറെടുപ്പ് തുടങ്ങിയവയെക്കുറിച്ചു അവബോധം നല്‍കി. പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയുടെ ദുരന്ത ലഘൂകരണ ആസൂത്രണ രേഖയും തയ്യാറാക്കും. പരിശീലനത്തിനു ജിയോ ഹസാര്‍ഡ്സിന്റെ മുദസ്സിര്‍, ഡോ. സരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. യു.എന്‍.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസര്‍ ലത്തിഫ് സി, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ എന്നിവരും പങ്കെടുത്തു. സംസ്ഥാനത്തെ പതിനാല് സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്ന ആശുപത്രി ദുരന്ത ലഘൂകരണ പരിശീലനത്തിന്റെ ഭാഗമായാണ് ഇവിടെയും സംഘടിപ്പിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.