തുടര്‍ വൈദ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.

0

ഡിഎം വിംസ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഐഎംഎ,ഫിസിഷന്‍ ക്ലബ് മെമ്പര്‍മാര്‍, എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് നടത്തിവരുന്നവര്‍,ഹൗസ് സര്‍ജന്‍സി നടത്തുന്നവര്‍ എന്നിവര്‍ക്കായി തുടര്‍പഠന ക്ലാസുകള്‍ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ചീഫ് ഡോ.മാലതി നിര്‍വ്വഹിച്ചു.ഡീന്‍ ഡോ. ആന്റണി സില്‍വന്‍ ഡിസൂസ അദ്ധ്യക്ഷനായിരുന്നു.ഡോ.ഷീല മാത്യു(കോഴിക്കോട് മെഡിക്കല്‍ കോളേജ്) ഡോ. ശ്രീലത(കോഴിക്കോട് മെഡിക്കല്‍ കോളേജ്),ഡോ.മധു കല്ലത്ത്(മൈത്ര ഹോസ്പിറ്റല്‍ കോഴിക്കോട്),ഡോ. ശ്രീജേഷ് ബി (ആസ്റ്റര്‍ വയനാട്),ഡോ. എന്‍ കെ തുളസീധരന്‍,(കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഡോ. ആബു അലക്സ് (ആസ്റ്റര്‍ മിംസ് കോഴിക്കോട്) ഡോ. സന്ദീപ് പത്മനാഭന്‍ (ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി) ഡോ. വാസിഫ് മായന്‍ എം സി (ഡിഎം വിംസ്) തുടങ്ങിയവര്‍ ജില്ലയിലെ പ്രമുഖ ഡോക്ടര്‍മാരായ ഡോ കൃഷ്ണദാസ്, (ഗുഡ്ഷെപ്പേഡ് ഹോസ്പിറ്റല്‍, ചേലോട്) കെ എം ജോണ്‍ (എം ഇ എസ് ബത്തേരി), ഡോ ജോണ്‍സി മാത്യു (ഇഖ്റ ബത്തേരി), ഡോ.സുബ്രഹ്മണ്യം (വിനായക ബത്തേരി) എന്നിവരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നയിച്ചു.എക്സിക്യൂട്ടീവ് ട്രസ്റ്റി ശ്രീ.യു ബഷീര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡോ. എ.പി കാമത്ത്, ഡോ സി രാജന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ശുഭ ശ്രീനിവാസന്‍ സ്വാഗതവും ഡോ. പ്രകാശ് ഷേണായി നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!