അതിജീവനത്തിനൊരാട് പദ്ധതിക്ക് തുടക്കം
ദ്വാരക വൈഎംസിഎ കാരുണ്യ പദ്ധതികളുടെ ഭാഗമായി വിധവകള്‍ക്ക് സൗജന്യമായി ആടിനെ വിതരണം ചെയ്യുന്ന പദ്ധതിയാണ് അതിജീവനത്തിനൊരാട്.പദ്ധതി 6000 രൂപ വിലയുള്ള ആടുകളെയാണ് ഈ വര്‍ഷം വിതരണം ചെയ്തത്. വരും വര്‍ഷങ്ങളിലും തുടരുന്ന ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. ദ്വാരക ഫൊറോന വികാരി റവ ഫാ ജോസ് തേക്കനാടി അധ്യക്ഷനായിരുന്നു. ഷില്‍സണ്‍ കോക്കണ്ടത്തില്‍, റെനില്‍ കെ.വി, സ്റ്റാന്‍ലി പി പി, ബിനു തോമസ് ,ഷിന്റോ ആന്റണി, മോളി ജോസഫ്, ലിസി ടിജെ ,ബിന്‍സി ഷിന്റോ ,അമല്‍ജോസ്, അമല്‍ജിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി