പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം.
റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകേണ്ടതില്ലെന്നും തീരുമാനമായി.
മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവർ പങ്കെടുത്തു.