കരാറുകാരന്റെ അനാസ്ഥ റോഡ് യാത്ര ദുരിതപൂര്‍ണം
കരാറുകാരന്റെ അനാസ്ഥ എടവക രണ്ടേ നാലില്‍ ദുരിതം പേറി പൊതു ജനവും വിദ്യാര്‍ത്ഥികളും വാഹനയാത്രക്കാരും.രണ്ടേ നാല്‍ – അയില മൂല റോഡ് പ്രവര്‍ത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് റോഡിലൂടെയുള്ള യാത്ര ദുരിതമയമാവുന്നത്. മഴ കൂടി പെയ്തതോടെ പൊതു ജനത്തിന്റെ ദുരിതം ഇരട്ടിയായി.
പാണ്ടിക്കടവ്- കണ്ടത്തുവയല്‍ റോഡിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തിയുടെ രണ്ടാം റീച്ച് പണി നടക്കുന്നത് ഒച്ചിന്റെ വേഗത്തില്‍. അത് മൂലം ദുരിതം പേറുന്നത് പ്രദേശവാസികളും വിദ്യാര്‍ത്ഥികളും വാഹനയാത്രക്കാരും. കള്‍വര്‍ട്ട് പണി പാതിവഴിയില്‍ പണി നടക്കുന്ന സ്ഥലത്ത് നിക്ഷേപിച്ച മണ്ണ് ഇരട്ടി ദുരിതവുമാവുന്നു. മഴ പെയ്തതോടെ പൊതു ജനത്തിന്റെ ഭാരം ഇരട്ടിയുമായി. രണ്ട് ഭാഗത്തു നിന്നും വാഹനങ്ങള്‍ വന്നാല്‍ ഒഴിഞ്ഞു മാറാന്‍ പോലും സ്ഥലമില്ലാത്തതെ വിദ്യാര്‍ത്ഥികളടക്കം ഏറെ വൈകിയാണ് സ്‌കൂളുകളില്‍ പോലും എത്തുന്നത്.നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണം വാട്ടര്‍ അതോറിറ്റിയാണെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. ദുരിതം മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍