ഫാര്‍മേഴ്‌സ് ക്ലബ്ബ് പത്താം വാര്‍ഷികവും കുടുംബ സംഗമവും

0

കൂട്ടായ്മയും ഐക്യവുമാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും വിജയത്തിന് കാരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍. തവിഞ്ഞാല്‍ സംഗമം ഫാര്‍മേഴ്‌സ് ക്ലബ്ബ് പത്താം വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു.ചടങ്ങില്‍ ഫാദര്‍ ആന്റോ മാമ്പള്ളില്‍ അധ്യക്ഷനായിരുന്നു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ മജീബ് കോടിയോടന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എല്‍സി ജോയി, ഫിലോമിന ആന്റണി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ കൊയിലേരി ഉദയ വായനശാല, ടീം ഉദയ മാനന്തവാടി എന്നിവര്‍ തയ്യാരാക്കിയ ഭക്ഷണ കിറ്റുകള്‍ മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ പി.വി. ജോര്‍ജ് കര്‍ഷകര്‍ക്ക് കൈമാറി

Leave A Reply

Your email address will not be published.

error: Content is protected !!