പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍

0

പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. സ്നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്റര്‍ അമ്പതുനോമ്പാചരണത്തിന്റെ സമാപനം കൂടിയാണ്. ഗാഗുല്‍ത്താമലയിലേക്കുള്ള ക്രിസ്തുവിന്റെ പീഡാനുഭവയാത്രയുടെ ഓര്‍മയില്‍ വിവിധ മലകളിലേക്കും കുരിശടികളിലേക്കുമാണ് ‘കുരിശിന്റെ വഴി’ നടത്തിയത്. കുരിശ് ആരാധന, കയ്പുനീര്‍ കുടിക്കല്‍ എന്നിവ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി നടത്തിയിരുന്നു. യാക്കോബായ, ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ഇന്നലെ വൈകീട്ട് ശുശ്രൂഷകള്‍ നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!