ഇന്ന് നബിദിനം. വിശ്വാസികള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491-ാം ജന്മദിനം ആഘോഷിക്കുകയാണ്.ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികളും മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. നബിദിനറാലികളില്‍ കുട്ടികളടക്കം നൂറുക്കണക്കിനാളുകള്‍ അണിനിരന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ ഇന്ന നബിദിനം ആഘോഷിക്കുന്നത്. ഹിജ്‌റ വര്‍ഷ പ്രകാരം റബീളല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് ജില്ലകളിലെ മസ്ജിദുകളും മദ്‌റസകളും കേന്ദ്രീകരിച്ചാണ് മീലാദാഘോഷം.
പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുക. റബീളല്‍ അവ്വല്‍ മാസം ആരംഭിച്ചത് മുതല്‍ അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ മീലാദ് പരിപാടികള്‍ തുടരും.