ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

0

മാനന്തവാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. 9, 10, 11 തീയ്യതികളിലായാണ് പെരുന്നാള്‍ നടക്കുന്നത് തിരുന്നാളിനോടനുബന്ധിച്ച് ചികിത്സാ സഹായ ധനവിതരണവും നടക്കും

ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌ക്കാരത്തിനും വിശുദ്ധ കുര്‍ബാനക്കും ശേഷം ഫാദര്‍ സക്കറിയ വെളിയത്ത് കൊടിയേറ്റി. വൈകീട്ട് 6.30ന് സന്ധ്യാനമസ്‌കാരം നടന്നു. 10 ന് രാവിലെ വിശുദ്ധ കുര്‍ബാന വചനപ്രഘോഷണം, വിവിധ ദേവാലയങ്ങളില്‍ നിന്നും എത്തുന്ന പദയാത്രികരെ സ്വീകരിക്കല്‍ ചടങ്ങും നടക്കും.സന്ധ്യാനമസ്‌ക്കാരത്തിന് ശേഷം 7 മണിക്ക് വര്‍ണ്ണാഭമായ നഗരപ്രദക്ഷിണവും ആകാശവിസ്മയവും നടക്കും. സമാപന ദിവസമായ 11 ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക് ഫാദര്‍ ബാബു തോമസ് അരത്തമാമൂട്ടില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് 11.15ന് കനിവ് ചികിത്സാ സഹായവിതരണവും പ്രദക്ഷിണവും നേര്‍ച്ചഭക്ഷണത്തോടും കൂടി പെരുന്നാള്‍ സമാപിക്കും. വികാരി ഫാദര്‍ ജോര്‍ജ് തോമസ് പാട്ടുപാളയില്‍, ട്രസ്റ്റി റോയി മൈലാത്തോട്ടത്തില്‍, സെക്രട്ടറി ജോസഫ് പുതിയ മറ്റത്തില്‍, പബ്ബിസിറ്റി കണ്‍വീനര്‍ സന്തോഷ് മൂശാപ്പിളളില്‍ തുടങ്ങിയവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും

Leave A Reply

Your email address will not be published.

error: Content is protected !!