പഞ്ചാരിമേളം അരങ്ങേറ്റം

0

.ചെണ്ട വിദ്വാന്‍ ശ്രീ നാരായണന്‍കുട്ടി ആശാന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം 4ാം ബാച്ചിന്റെ അരങ്ങേറ്റം മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്നു. 12 അംഗങ്ങളടങ്ങിയതാണ് 4ാമത് ബാച്ച്.മുമ്പ് പരിശീലനം പൂര്‍ത്തിയാക്കിയ 3 ബാച്ചുകളും നല്ല നിലയില്‍ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ അരങ്ങേറ്റം നടത്തിയ ബാച്ചില്‍ ഒരു സ്ത്രീകൂടിയുണ്ട് എന്നതാണ് പ്രത്യേകത.വയനാട് പ്രസ്‌ക്ലബ് ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറിയും കുന്നമ്പറ്റ സ്വദേശിയുമായ പ്രേമലത അജയകുമാറാണത്. പഞ്ചാരിമേളം,സ്ത്രീകള്‍ പരിശീലിക്കുന്നത് മേപ്പാടി പ്രദേശത്ത് ആദ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!