സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ മെസഞ്ചർ തസ്തികയിൽ അപേക്ഷിക്കാം

0

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്തികയിൽ കാസർഗോഡ് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും.താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒക്‌ടോബർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം,  ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

Leave A Reply

Your email address will not be published.

error: Content is protected !!