മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വന്‍ ലഹരി മരുന്ന് വേട്ട 69 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു

0

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 69 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
രണ്ട് പേര്‍ പിടിയില്‍ .കോഴിക്കോട് അടിവാരം കൈതപൊയില്‍ സ്വദേശികളായ നിജു, ഷഫീര്‍ എന്നിവരാണ് പിടിയിലായത.് മുത്തങ്ങ എക്‌സൈസും ചെക്‌പോസ്റ്റ് അധികൃതരും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ് എ ആറിന്റെയും ഇന്‍സ്പെക്ടര്‍ പ്രജിത്തിന്റെയും, ഐ ബി പി ഒ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മയക്കു മരുന്ന ്പിടികൂടിയത്.പി ഒമാരായ പി എ . പ്രകാശ്, അനില്‍കുമാര്‍, സി ഇ ഒമാരായ സനൂപ്, മന്‍സൂറലി, സല്‍മ, വീണ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!