കാഞ്ചി കാമാക്ഷി അമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി
മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷി അമ്മന്‍ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി. ക്ഷേത്രം മേല്‍ശാന്തി അരുണ്‍ തിരുമേനി ആദ്യക്ഷരം കുറിച്ച് നല്‍കി. ക്ഷേത്രം ഭാരവാഹികളായ എം കെ സെല്‍വരാജ്, എം ജി ശ്രീകാന്ത്, ടി മണി, എം ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.