മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണമൊരുക്കിയത്. എസ്പിസിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്. നെയ്യ്ച്ചോര്‍, ഇറച്ചിക്കറി, സലാഡ്, അച്ചാര്‍, ചോറ്, സമ്പാര്‍, അവീല്‍ തുടങ്ങിയ വിഭവങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയത്. ക്യാമ്പിലെത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കുട്ടികളെ അനുമോദിച്ചു. ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്. ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസാമി. എം.എല്‍.എ സി.കെ ശശീന്ദ്രന്‍, ആരോഗ്യ കേരളം ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ഡിഎംഒമാരായ ആര്‍. രേണുക, ഡോ. എ. പ്രീത, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് ഓഫീസര്‍ ബി. അഭിലാഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.