മലവെള്ളപാച്ചലില്‍ കടയും ലക്ഷകണക്കിന് രൂപാവിലമതിക്കുന്ന വസ്തുക്കളും ഒലിച്ചുപോയി

0

ചൂരല്‍മലയില്‍ ഒരു കുടുംബത്തിന്റെ ജീവിത പ്രതീക്ഷയായ മലവെള്ളപാച്ചലില്‍ കടയും ലക്ഷകണക്കിന് രൂപാവിലമതിക്കുന്ന വസ്തുക്കളും ഒലിച്ചുപോയി.നഷ്ടങ്ങളുടെ ഓര്‍മകള്‍ മാത്രമാണ് ചൂരല്‍മലയില്‍ ഈ പ്രളയകാലം സംഭവിച്ചത്. കുടുംബം പുലര്‍ത്താന്‍ 20 വര്‍ഷത്തോളമായി ചൂരല്‍മലയില്‍ ആശാരി പണി ചെയ്തുവരുന്ന അബൂബക്കറിന്റെ ജീവിത സ്വപ്നമാണ് കഴിഞ്ഞ എട്ടാം തീയതി ശക്തമായ മഴയില്‍ ഒലിച്ചുപോയത്. പുഴയരികിലെ കടയില്‍ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന മര ഉരുപ്പടികളും, മെഷീനുകളുമാണ് കടയോടൊപ്പംഒലിച്ചു പോയത്.

Leave A Reply

Your email address will not be published.

error: Content is protected !!