സംസ്ഥാനത്ത് ലോക്കഴിയുന്നു.ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഇന്ന്

0

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വന്‍ ഇളവുമായി സര്‍ക്കാര്‍. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ കടകളും പ്രവര്‍ത്തിക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് മണി വരെ നീട്ടി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കും. ഇളവുകള്‍ സംബന്ധിച്ച് ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തും.ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാര്‍ശകളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായത്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഇളവുകള്‍ അനുവദിച്ചുള്ള രീതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി. ആഴ്ചയില്‍ 6 ദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെയായി ദീര്‍ഘിപ്പിച്ചു.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു പ്രദേശത്തു എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കി നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം ആളുകളില്‍ എത്ര പേര്‍ പൊസീറ്റീവ് എന്നതാവും പരിശോധിക്കുക.തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
അവലോകന യോഗത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!