കബനി പുഴ വഴി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ എക്‌സൈസ് ഓഫീസ് ആരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു.തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലും, ബാവലി ,മുത്തങ്ങ തുടങ്ങിയ ചെക്ക് പോസ്റ്റുകളിലും എക്‌സൈസും,പോലീസും പരിശോധന കര്‍ശനമാക്കിയതോടെയാണ് കബനി തീരം വഴി ലഹരി കടത്ത് വര്‍ദ്ധിച്ചത്.
പരിശോധന ശക്തമാക്കുമ്പോഴും അതിര്‍ത്തി പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിരിക്കുവാണ്. ബൈരക്കപ്പ, മരക്കടവ്, കൊളവള്ളി, ഗൃഹന്നൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പന.ടൂറിസ്റ്റുകള്‍ എന്ന വ്യാജേന എത്തിയാണ് കഞ്ചാവ് ഇവിടെ നിന്നും കടത്തുന്നത് .പുല്‍പ്പള്ളിയില്‍ നിന്നും പുലര്‍ച്ചെയുള്ള ദീര്‍ഘ ദുരബസുകളിലും കഞ്ചാവ് കടന്നുന്ന സംഘങ്ങള്‍ സജീവമാണ് .പരിശോധന നടത്തുന്നതിന് ബത്തേരി മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് എക്‌സൈസ് സംഘം എത്തുന്നത് ഇതിനു പരിഹാരം കാണാന്‍ പുല്‍പ്പള്ളിയിലോ, പെരിക്കല്ലുരോ എക്‌സൈസ് ഓഫിസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം