ഭക്ഷ്യവിഷബാധ സ്‌കൂളുകളില്‍ സംയുക്ത സ്‌ക്വാഡിന്റെ പരിശോധന
സംസ്ഥാനത്ത് ചില സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധ സംയുക്ത സ്‌ക്വാഡിന്റെ സ്‌കൂള്‍ പരിശോധനയ്ക്ക് ജില്ലയിലും തുടക്കം.ജില്ലയിലെ 290 സ്‌കൂളുകളിലും പരിശോധന നടന്നു. വരുംദിവസങ്ങളിലും പരിശോധന തുടരും.പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, പൊതുവിതരണ വകുപ്പ് , ഭക്ഷ്യ സുരക്ഷാ വകുപ്പ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തിയത്.സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി സ്‌കൂളുകളില്‍ പരിശോധന.
സ്‌കൂളുകളിലെ പാചകപ്പുര,പാത്രങ്ങള്‍,സ്റ്റോക്കുള്ള അരിയുടെ ഗുണനിലവാരം,വാട്ടര്‍ ടാങ്ക്,ഭക്ഷണ സാമഗ്രി കളുടെ കാലപ്പഴക്കം , ശൗചാലങ്ങള്‍ തുടങ്ങിയവ പരിശോധനാവിധേയമാക്കി. സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സ്‌കൂള്‍ അധികൃതര്‍ക്ക് പരിശോധനാ സംഘങ്ങള്‍ പറഞ്ഞു നല്‍കി. മാനന്തവാടി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികളോടൊപ്പമിരുന്നാണ് ടീമംഗങ്ങള്‍ ഭക്ഷണം കഴിച്ചത്. വരും ദിവസങ്ങളില്‍ ശുചിത്വബോധവല്‍ക്കരണ ക്ലാസ്സുകള്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ നടക്കും.