രണ്ടിനത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് മെറിൻ ജോബിയും മേഘ്ന രഞ്ജിത്തും
വിജയികളായത് ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും
മക്കിയാട്.. :ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ലാ സി.ബി.എസ്.ഇ. കലോത്സവത്തിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം പങ്കിട്ട് മെറിൻ ജോബിയും മേഘ്ന രഞ്ജിത്തും . യു.പി വിഭാഗത്തിലാണ് ഇരുവർക്കും നേട്ടം. മേപ്പാടി മൗണ്ട് ടാബൂറിലെ വിദ്യാർത്ഥിയാണ് മെറിൻ ജോബി. മാനന്തവാടി ഹിൽബ്ലും സ്കൂളിലെ വിദ്യാർത്ഥിനിയാണ് മേഘ്ന രജ്ഞിത്. റിപ്പൺ ഷൈനി ഗാർഡനിലെ ജോബി ചാക്കോയുടെയും ബീനയുടെയും മകളാണ് മെറിൻ ജോബി. കഴിഞ്ഞ നാല് കൊല്ലമായി ചിതംബരം സംഗീത വിദ്യാലയത്തിലെ വൈക്കം പ്രശാന്ത് മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നു. ശിശു രോഗ വിദഗ്ധൻ ഡോ: നാരായണൻ കുട്ടിയുടെ കൊച്ചുമകളായ മേഘ്ന
ഡോ: രജ്ഞിത്തിന്റെയും സന്ധ്യയുടെയും മകളായ മേഘ്ന നാല് വർഷമായി സംഗീതം അഭ്യസിക്കുന്നു.