ചുള്ളിയോട് നെന്‍മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി, അരിത്തമാറ്റിക് കം ഡ്രോയിംഗ് എന്നീ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നിയമനത്തിനായുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ എട്ടിന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ നടക്കും. യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്നോളജി/ ഡിസൈനിംഗ് നാല് വര്‍ഷ ഡിഗ്രി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗ്/ ടെക്നോളജി മൂന്ന് വര്‍ഷ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, എന്‍.റ്റി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്നോളജി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍, എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അരിത്തമാറ്റിക് കം ഡ്രോയിംഗ് തസ്തികയിലെ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 04936 266700.
വൈദ്യുതി മുടങ്ങും
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മണല്‍ വയല്‍, കല്ലോണി കുന്ന്, എല്ലകൊല്ലി, വേലിയമ്പം, കണ്ടാമല,മരകാവ്,ഭൂദാനം ഷെഡ്, അലൂര്‍കുന്ന് എന്നിവിടങ്ങളില്‍ ശനിയാഴച്ച രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, മൊയ്തുട്ടി പടി , ലൂയിസ് മൗണ്ട്, അരിച്ചാലില്‍ കവല , കല്ലങ്കരി എന്നിവിടങ്ങളില്‍ ശനിയാഴച്ച രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍, എട്ടേനാല് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വനിതകള്‍ക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ അംഗീകൃത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ യോഗം ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മീറ്റിംഗ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ ഗുണഭോക്താക്കളും പങ്കെടുക്കണമെന്ന് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പള്ളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.
മൃഗക്ഷേമ പ്രവര്‍ത്തനം; ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍/ സംഘടനകള്‍ എന്നിവര്‍ക്ക് ജില്ലാതലത്തില്‍ പ്രോത്സാഹനം നല്‍കുന്നതിനായി 10,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അവാര്‍ഡിനുള്ള അപേക്ഷ ഫോറം കല്‍പ്പറ്റ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 10 ന് മുമ്പായി ഇതേ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ അവാര്‍ഡ് ലഭിച്ചവരെ അവാര്‍ഡിന് പരിഗണിക്കില്ല.
സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന) വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. ഒ.ബി.സി ക്കാര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയും, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. ആറ് ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. വായ്പയ്ക്ക് വസ്തു ജാമ്യമോ, ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നുണ്ട്. ഈ വായ്പയ്ക്ക് പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അനുവദിക്കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി മാനന്തവാടി അംബേദ്കര്‍ റോഡിലെ എം.വി.ജി സണ്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04935 293015, 293055.
അധ്യാപക നിയമനം
കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അനുവദിച്ച പുതിയ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് ,സോഷ്യോളജി എന്നീ വിഷയങ്ങള്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്ന തിനുള്ള അഭിമുഖം ഡിസംബര്‍ 9 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധത യുളളവരായിരിക്കണം. ഫോണ്‍. 04936 284818.
ജേര്‍ണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് പ്രവേശനം തുടങ്ങി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ ഡിസംബര്‍ 20 ന് മുമ്പായി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. 30 വയസ്സാണ് പ്രായപരിധി. പ്രവേശനം നേടുന്നവര്‍ക്ക് പ്രിന്റ് മീഡിയ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544958182, 8137969292 എന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വനിതാ സംരംഭകത്വ വികസന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലെപ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസ്സിലാണ് പരിശീലനം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ www.kied.info യില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0484 2532890, 9846099295, 7012376994.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ലേക്ക് നീട്ടി. യോഗ്യത- ജനറല്‍ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദവും കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും ംംം.ശാവമി.െമര.ശി എന്ന വെബ്‌സെറ്റ് വഴിയും ലഭിക്കും. ഫോണ്‍. 9745156700.