ലൂക്കാ സിനിമയുടെ വിജയാഘോഷം: ടൊവിനോ തോമസ് ഐശ്വര്യമാള്‍ സന്ദര്‍ശിച്ചു

0

ലൂക്കാ സിനിമയുടെ വിജയാഘോഷത്തിനായി യുവനടന്‍ ടൊവിനോ തോമസ് ബത്തേരി ഐശ്വര്യമാള്‍ സന്ദര്‍ശിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ടോവിനോ തോമസ് ഐശ്വര്യമാളിലെത്തിയത്. ലൂക്കായുടെ 31-ാം ദിവസത്തിന്റെ വിജയാഘോഷമാണ് നടത്തിയത്. ഐശ്വര്യ സിനിപ്ലക്സിലെത്തിയ ടോവിനോ ആരാധകരോടൊപ്പം കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. ആഘോഷപരിപാടികളില്‍ തീയറ്റര്‍ എം.ഡി ജോസ് കൂരിത്തടം, ഡയറക്ടര്‍മാരായ ഐസന്‍ കെ. ജോസ്, ജെയ്സന്‍ കെ. ജോസ്, പീറ്റര്‍ കെ.ജോസ്, മനേജര്‍ സന്തോഷ് കുമാര്‍, അന്‍ജിത് തുടങ്ങിയവര്‍ സംബന്ധിച്ചു. താരത്തെ കാണാന്‍ നിരവധി ആരാധകരും തീയറ്റര്‍ പരിസരത്ത് തടിച്ചുകൂടി.

Leave A Reply

Your email address will not be published.

error: Content is protected !!