ഈസ്റ്റ് ചീരാലിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വീടിനു സമീപം മേയാന്‍ വിട്ട പാട്ടത്ത് മാറാമ്പറ്റ ലളിതയുടെ ആടിനെ നാകള്‍ ആക്രമിച്ചു കൊന്നു. തെരുവുനായകളില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാവുകയാണ്.
രാത്രികാലങ്ങളില്‍ വന്യമൃഗശല്യവും രൂക്ഷമാണ്. കൂട്ടമായെത്തുന്ന നായകള്‍ വിദ്യാര്‍ത്ഥികളിലടക്കം വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. പകല്‍സമയങ്ങളില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗ കൊന്നൊടുക്കുമ്പോള്‍ ഇവരുടെ ജീവിതം തീര്‍ത്തും ദുരിത പൂര്‍ണ്ണമാവുകയാണ്.