ഡോബോസ്‌കോ കോളേജ് ആക്രമിച്ച സംഭവം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

0

ബത്തേരി ഡോബോസ്‌കോ കോളേജിലേക്ക് 2017 ജൂലൈ 19ന് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ കോളേജിന് ഉണ്ടായ നാശനഷ്ടത്തിന് മാര്‍ച്ചില്‍ പങ്കെടുത്ത 13 പ്രവര്‍ത്തകരില്‍ നിന്നും നഷ്ടപരിഹാരമായി ഏഴുലക്ഷത്തോളം രൂപ നല്‍കണമെന്ന് ബത്തേരി സബ് കോടതി വിധിപ്രഖ്യാപിച്ചതായി കോളേജ് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമാസത്തിനുള്ളില്‍ തുക കെട്ടി വെക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കോളേജിനൊപ്പം നിന്ന മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!