കുറുവദ്വീപ്

0

കബിനി നദിയിലെ നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്(11°49′18″N 76°5′32″ECoordinates: 11°49′18″N 76°5′32″E). കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്[1]. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു പ്രവേശിക്കുവാൻ വെള്ളപ്പൊക്കമുള്ള അവസരങ്ങളിൽ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികളിലൂടെ കാൽനടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.

എത്തിച്ചേരുവാൻ

കബനി നദി

  • ഏറ്റവും അടുത്ത പട്ടണമായ മാനന്തവാടി കുറുവദ്വീപിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
  • കോഴിക്കോട് പട്ടണം ഇവിടെ നിന്നും 115 കിലോമീറ്റർ അകലെയാണ്.
  • സുൽത്താൻ ബത്തേരിയിൽ നിന്ന് 58 കിലോമീറ്ററാണ് ദൂരം.

മാനന്തവാടിയിൽ നിന്ന് മൈസൂരിലേക്കുള്ള പാതയിൽ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ അകലെയാണ് കുറുവദ്വീപ്.

 

Leave A Reply

Your email address will not be published.

error: Content is protected !!