ജില്ലയില്‍ രണ്ട് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പുരസ്‌ക്കാരങ്ങള്‍
രക്തദാനം മഹാദാനം ജില്ലയില്‍ രണ്ട് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പുരസ്‌ക്കാരം.എടവക കൊണിയന്‍മുക്ക് നൗഷാദ് ചാത്തുള്ളില്‍, കെല്ലൂര്‍ എടവട്ടന്‍ ഷംസുദീന്‍ എന്നിവര്‍ക്കും വയനാട് എച്ച്.ഡി.എഫ്.സി.ബാങ്കിനും, മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിനുമാണ് ലോക രക്തദാന ദിനത്തോടനുബന്ധിച്ചുള്ള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്. പുരസ്‌ക്കാര ചടങ്ങ് നാളെ തിരുവനന്തപുരത്ത് നടക്കും.ലോക രക്തദാന ദിനാചരണം നാളെ മാനന്തവാടിയില്‍ നടക്കും.