വിദ്യാഭ്യാസ മേഖലയില്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു വയനാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കയ്യാങ്കളി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലേണല്‍ മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അമല്‍ ജോയി അധ്യക്ഷനായിരുന്നു .നിഖില്‍ തോമസ്, ഗൗതം ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.