സര്‍വ്വെ തുടങ്ങി നഗരമുഖഛായ മാറും

0

കല്‍പ്പറ്റ ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി സര്‍വ്വെ നടപടികള്‍ തുടങ്ങി. അനുദിനം തിരക്കാര്‍ന്ന നഗരമായി മാറുന്ന കല്‍പ്പറ്റയുടെ മുഖച്ഛായ മാറ്റുന്ന പ്രവൃത്തികള്‍ക്കാണ് നഗരസഭ തുടക്കമിട്ടത്.കല്‍പ്പറ്റ പൊലിസ് സ്റ്റേഷന്‍ പരിസരം മുതല്‍ നഗരസഭാ ഓഫീസ് വരെയാണ് ആദ്യഘട്ടം നവീകരണം. ഓവുചാല്‍ നിര്‍മാണം, ഫുട്പാത്ത്, ഇന്റര്‍ലോക്ക്, കൈവരി സ്ഥാപിക്കല്‍ എന്നിവയാണ് ആദ്യഘട്ടം.നഗരസഭയുടെയും നാഷനല്‍ ഹൈവ്വെ അതോറിറ്റിയുടെയും രണ്ടുകോടി രൂപ വീതവും എം.എല്‍.എ ഫണ്ടായ ഒരു കോടി രൂപയുമാണ് ഇതിനായി ചെലവഴിക്കുന്നത്. വ്യാഴാഴ്ച ദേശീയപാത അതോറിറ്റി സര്‍വെ വിഭാഗവും താലൂക്ക് സര്‍വെ വിഭാഗവും ടൗണില്‍ അളവെടുപ്പിന് തുടക്കമിട്ടു. ബൈപ്പാസ് ട്രാഫിക് ജങ്ഷനിലെ അയ്യപ്പക്ഷേത്ര പരിസരത്തുനിന്നാണ് അളവെടുപ്പ് തുടങ്ങിയത്. ഇരുവശവുമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷം റോഡിന് അനുവദിക്കപ്പെട്ട സ്ഥലത്ത് ഏതെങ്കിലും രീതിയില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്നത് കണ്ടെത്തും. ഇവ ഒഴിപ്പിക്കാന്‍ അധികൃതര്‍ നോട്ടിസ് നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കും. സര്‍വെ നടപടികള്‍ മൂന്ന് ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കും. ടൗണില്‍ പല ഭാഗത്തും നടപ്പാതകള്‍പോലും അനധികൃതമായി ഉപയോഗിക്കശപ്പടുന്നതായി പരാതി ഉയരുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാനും റോഡിന് അനുവദിക്കപ്പെട്ട സ്ഥലത്തിന്റെ യഥാസ്ഥിതി മനസ്സിലാക്കാനും സര്‍വെയിലൂടെ സാധിക്കും. സര്‍വെ പൂര്‍ത്തിയാക്കിയശേഷം എത്രയും പെട്ടെന്ന് നവീകരണപ്രവൃത്തികള്‍ ആരംഭിക്കുമെന്ന് നഗരസഭ കൗണ്‍സിലര്‍ വി ഹാരിസ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!