വയനാട്ടുകാരിക്ക് ഇത് അഭിമാന നേട്ടം; അനു ഏഷ്യന്‍ ഗെയിംസ് സാധ്യത ലിസ്റ്റിലും
പഞ്ചാബ് മൊഹാലിയില്‍ നടന്ന 59-ാ മത് നാഷ്ണല്‍ റോളര്‍ സ്‌കേറ്റിങ്ങില്‍ അഭിമാന നേട്ടവുമായി മാനന്തവാടി സ്വദേശിനി അനു ഫെലിക്‌സ്. മത്സരത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയതിന് പിന്നാലെ 2022 ഏഷ്യന്‍ ഗെയിംസ് സാധ്യത ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് ഈ മിടുക്കി.
നിസാരമല്ല ഈ കായിക വിനോദമെങ്കിലും റോളര്‍ സ്‌കേറ്റിങ്ങില്‍ ഒന്ന് പയറ്റാന്‍ തന്നെയാണ് അനു ഫെലിക്‌സിന്റെ തീരുമാനം. മനസും ശരീരവും വേഗതയുമെല്ലാം ഒരു പോയന്റില്‍ കേന്ദ്രീകരിച്ചുള്ള വേഗത അത് അത്ര നിസാരമുള്ള കാര്യവുമല്ല. എങ്കിലും ഒന്ന് പയറ്റി തെളിയാന്‍ തന്നെയാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ അനുവിന്റെ ഉറച്ച തീരുമാനം.
നാഷ്ണല്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്‍ലൈന്‍ ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ സ്പീഡ് സ്ലോം ഇനത്തിലാണ് വെള്ളി മെഡലും ക്ലാസ്സിക് സ്ലോം ഇനത്തില്‍ വെങ്കല മെഡലും അനു കരസ്ഥമാക്കിയത്. അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ് തന്നെയെന്നും അനു പറഞ്ഞു. പരിശീലന സൗകര്യങ്ങളുടെ കുറവ് ഒരു വെല്ലുവിളിയായി കാണുമ്പോഴും സ്‌കേറ്റിംഗില്‍ ഉയരം താണ്ടാന്‍ തന്നെയാണ് അനു ഫെലിക്‌സിന്റെ തീരുമാനം.