റോഡരികില്‍ മണ്ണ് തള്ളി ,റോഡ് ചളിക്കുളമായി

0

അശാസ്ത്രീയമായ മണ്ണിടല്‍ കാരണം മുട്ടോളം ചെളി നിറഞ്ഞ് കാല്‍നടയാത്ര ദുഷ്‌ക്കരമായി. മാനന്തവാടി – നിരവില്‍ പുഴ റോഡിലാണ് വാഹനങ്ങള്‍ക്ക് സൈഡ് ഒതുങ്ങാനാവാത്ത വിധം ചെളി നിറഞ്ഞതിനാല്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതത്തിലായത്.ഫുള്‍ ടാറിംഗ് നടത്തിയ റോഡിന്റെ ഇരുവശങ്ങളിലും ദിവസങ്ങള്‍ക്ക് മുമ്പാണ് മണ്ണ് നിരത്തിയത്.റോഡിന്റെ സൈഡില്‍ ടാറിംഗ് അടര്‍ന്നു മാറുന്നത് സംരക്ഷിക്കാനായി മണ്ണിട്ട് ഉറപ്പിക്കണമെന്നാണ് ചട്ടം.എന്നാല്‍ അധികൃതരുടെ ഒത്താശയോട് കൂടി ലോഡ് കണക്കിന് മണ്ണ് തള്ളിയ ശേഷം കുറച്ചു ഭാഗം നിരത്തി ബാക്കി റോഡരികില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഫുള്‍ ടാറിംഗ് നടത്തിയ റോഡിന്റെ ഇരുവശങ്ങളിലും ദിവസങ്ങള്‍ക്ക് മുമ്പാണ് മണ്ണ് നിരത്തിയത്.മഴ തുടങ്ങിയ സമയത്ത് വന്‍തോതില്‍ മണ്ണ് തള്ളിയത് അന്നു തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മഴ തുടങ്ങിയതോടെ റോഡരികില്‍ മുട്ടൊപ്പം ചെളി നിറഞ്ഞ അവസ്ഥയിലുമായി.ഇതോടെ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും അപകടത്തില്‍ പെടുന്നത് പതിവായി.റോഡില്‍ നിന്നും ചെളിയില്‍ നീന്തിക്കടന്ന് വീടുകളിലേക്കും കടകളിലേക്കും മറ്റും കടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ മുമ്പിലടക്കം വന്‍തോതില്‍ ചെളിനിറഞ്ഞു കിടക്കുന്നതിനാല്‍ യാത്രക്കാരും പ്രയാസപ്പെടുകയാണ്. കുത്തനെയുള്ള ഇറക്കങ്ങളില്‍ നിരത്തിയ മണ്ണ് മുഴുവന്‍ സമീപത്തെ വയലുകളിലും കൃഷിയിടങ്ങളിലും വന്നടിയുന്നത് കര്‍ഷകരെയും ബാധിക്കുകയാണ്. ചിലരുടെ അനധികൃത മണ്ണെടുപ്പിനും, മണ്ണ് നീക്കം ചെയ്യുന്നതിനും റോഡ് നിര്‍മ്മാണ പ്രവൃത്തി മറയാക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!