അപകടമേഖലയായി പ്രഖ്യാപിക്കും വയനാട് ആര്‍.ടി.ഒ

0

സ്ഥിരം വാഹനാപകടം ഉണ്ടാകുന്ന വൈത്തിരി ലക്കിടി പ്രദേശങ്ങളിലെ ചിലയിടങ്ങള്‍ അപകടമേഖലയായി പ്രഖ്യാപിക്കുമെന്ന് വയനാട് ആര്‍.ടി.ഒ. ജെയിംസ് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും പോലീസിനെയും പങ്കെടുപ്പിച്ച് അപകട നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആര്‍.ടി. ഒ പറഞ്ഞു. മഴക്കാലമാകുന്നതോടെ ചുരത്തില്‍ അപകടം കുറയ്ക്കുന്നതിനും ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഈ മേഖലയില്‍ അപകട മരണങ്ങള്‍ ഉണ്ടായ പശ്ചാതലത്തിലാണ് നടപടി.മേഖലയില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതും റോഡില്‍ ജീവന്‍ പൊലിയുന്നതും വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!