പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര്‍ 19 മുതല്‍

0

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ 23 വരെ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in se Candidate Login – SWS se Supplimentary Allot Results എന്ന ലിങ്കില്‍ ലഭിക്കും.

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിച്ചു.
അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്. പ്രവേശനം 19 മുതല്‍ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. കാന്‍ഡിഡേറ്റ് ലോഗിനിലെ ടൗുുഹശാലിമേൃ്യ അഹഹീ േഞലൗെഹെേ എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അലോട്ട്മെന്റിനുശേഷമുള്ള ഒഴിവ് ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ കാന്‍ഡിഡേറ്റ് ലോഗിനിലെ അുുഹ്യ ളീൃ ടരവീീഹ/ ഇീായശിമശേീി ഠൃമിളെലൃ എന്ന ലിങ്കില്‍ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രവേശനം നേടുന്നതിനായി സ്‌കൂളിലേക്ക് പോകുമ്പോള്‍ താഴെ പറയുന്ന രേഖകളുടെ ഒറിജിനല്‍ കരുതണം 1. അലോട്ട്‌മെന്റ് സ്ലിപ്പ് ഇല്ലാത്തവര്‍ക്ക് സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് നല്‍കുന്നതാണ് 2. ടി.സി 3. സ്വഭാവ സര്‍ട്ടിഫിക്കറ്റ് 4. SSLC ബുക്ക് ഓറിജിനല്‍ ലഭിക്കാത്തവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ ഇന്റര്‍നെറ്റ് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം 5. നീന്തല്‍ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍ ) 6. ക്ലബ്ബ് സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍ ) 7. രാജ്യ പുരസ്‌ക്കാര്‍ / ജെ.ആര്‍.സി/ എന്‍.സി.സി/ ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് (ഇവയെല്ലാം നമ്മള്‍ അപേഷ യില്‍ കൊടു ത്തിട്ടുണ്ടെങ്കില്‍ മാത്രം ) എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ . 8. സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ളവര്‍ സ്‌കോര്‍ ഷീറ്റ് കൊണ്ട് വരണം.9. റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് 10. SC, ST, OEC വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റ് 11. അനുബന്ധം 3 ലെ ഛആഒ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഫീസ് ആനുകൂല്യം ലഭിക്കുന്നതിന് വരുമാനം, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം 12.ജനറല്‍ വിഭാഗത്തിലെ മുന്നാക്ക കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള (EWS) സംവരണത്തിന് അപേക്ഷിച്ചവര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!