പുതുവര്‍ഷത്തില്‍ രാജ്യത്തെ പെട്രോള്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍.രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 84 രൂപയായി. ഒരുമാസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉയരുന്നത്. പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് വില 86 രൂപ 22 പൈസയായി. ഡീസല്‍ വാങ്ങാന്‍ 80 രൂപ 21 പൈസ നല്‍കണം. കൊച്ചിയില്‍ 84 രൂപ 35 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 78 രൂപ 43 പൈസ നല്‍കണം.
അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായ ആശ്രയിക്കുന്ന ബ്രൊന്‍ഡ് ക്രൂഡോയില്‍ വില ബാരലിന് 50 ഡോളര്‍ എത്തിനില്‍ക്കുകയാണ്. ഒരാഴ്ച കൊണ്ട് 5 ഡോളറാണ് വര്‍ധിച്ചത.് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 84 രൂപ 20 പൈസയായി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണ് ഇത്.മറ്റു മെട്രോ നഗരങ്ങളിലും വില ഉയര്‍ന്നിട്ടുണ്ട്.