അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ; യെല്ലോ അലേര്‍ട്ട്

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസര്‍കോടൊഴികെ എല്ലായിടത്തും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 9ാം തിയ്യതി മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്.
10ന് ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!