ന്യൂ ഫോം റെസ്റ്റോറന്റ് പൂട്ടാന്‍ നിര്‍ദ്ദേശം

0

ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുക്കിയ കാക്കവയല്‍ ന്യൂ ഫോം റെസ്റ്റോറന്റ് അടച്ച് പൂട്ടാന്‍ നിര്‍ദ്ദേശം. നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഹോട്ടലില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന കറുത്ത നിറത്തിലുള്ള വെള്ളം തോടിലൂടെ ഒഴുകി വരുന്നെന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം സംസ്‌കരിക്കുന്നതിന് ശാശ്വത പരിഹാരം കാണാതെ തുറക്കരുതെന്നും ഇന്ന് വൈകുന്നേരം 6 മണിക്കുള്ളില്‍ റെസ്റ്റോറന്റ് പൂട്ടണമെന്നും മീനങ്ങാടി ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷബും നിര്‍ദ്ദേശം നല്‍കി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മീനങ്ങാടി ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോദന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പരിശോദന ഇല്ലാത്ത സമയങ്ങളില്‍ മാലിന്യം തോടിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ഒടുവില്‍ റെസ്റ്റോറന്റിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് 150 മീറ്റര്‍ മാറി സ്വകാര്യ കൃഷിയിടത്തില്‍ കുഴിച്ച കുളത്തില്‍ മാലിന്യം പൈപ്പ് വഴി എത്തിച്ച് കെട്ടി നിര്‍ത്തിയതായി കണ്ടെത്തുകയും ചെയ്തു. റെസ്റ്റോറന്റിന് പുറക് വശത്തെ കൃഷിയിടം നനക്കാനാണ് ഈ പെപ്പിട്ടതെന്നായിരുന്നു റെസ്റ്റോറന്റ് അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍ പൈപ്പിട്ടത് മാലിന്യം ഒഴുക്കാനാണെന്ന് കണ്ടെത്തിയതും കുളത്തില്‍ കെട്ടി നിര്‍ത്തിയ മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കിയതെന്നും അറിഞ്ഞതോടെ സത്യം മറച്ച് വച്ച് തങ്ങളെ വട്ടം കറക്കിയ സ്ഥാപനത്തിനെതിരെ നടപടി കടുപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!