ഐക്യരാഷ്ട്രസഭയുടെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിലേക്ക് വയനാട്ടുകാരിയും. ചീരാലിലെ മൈന ഉമൈബാനാണ് മെയ് 19 മുതല്‍ 27 വരെ ജനീവയില്‍ യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. മമ്പാട് എം.ഇ.എസ് കോളേജ് മലയാള വിഭാഗം മേധാവിയായ ഡോ.മൈന ഉമൈബാന്‍ സമ്മേളനത്തില്‍ പ്രളയവും ലിംഗനീതിയും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. മുന്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോടതി അബ്ദുറഹിമാന്റെ മരുമകളാണ് ഡോ.മൈന ഉമൈബാന്‍.