ബഫര്‍സോണ്‍ ഉത്തരവ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി നൂല്‍പ്പുഴ

0

 

ബഫര്‍സോണ്‍ ഉത്തരവിനെതിരെ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി നൂല്‍പ്പുഴ പഞ്ചായത്ത്. ഇന്നു വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. നാളെ അടിയന്തര ബോര്‍ഡ് ചേര്‍ന്ന് പ്രമേയം പാസാക്കും. വരുംദിവസങ്ങളില്‍ എല്ലാവാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകളും ചേരും.വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീകോടതിഉത്തരവ് ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്താണ് നൂല്‍പ്പുഴ. പഞ്ചായത്തിലെ 99ശതമാനം പ്രദേശങ്ങളും ബഫര്‍സോണില്‍ പെടും. ഇതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്താനാണ് നൂല്‍പ്പുഴ പഞ്ചായത്ത് സര്‍വ്വകക്ഷിയുടെ തീരുമാനം.

ഇന്നുചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നാളെ അടിയന്തര ബോര്‍ഡ് ചേര്‍ന്ന ഉത്തരവിനെതിരെ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചു. കൂടാതെ തിങ്കഴാള് രാവിലെ 9മണിക്ക് കല്ലൂരില്‍ നിന്നും മൂലങ്കാവിലേക്ക് ബഹുജനറാലി നടത്തും. തുടര്‍ന്ന് മൂലങ്കാവില്‍ വിശദീകരണം പൊതുയോഗം നടത്തും. ഉത്തരവിനെതിരെ എല്ലാവാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകളും വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തരവിനെതിരെ പഞ്ചായത്തില്‍ ഉയരുന്ന ജനപ്രതിഷേധം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കാനും, നിയമസാധുത മനസിലാക്കി കേസില്‍ കക്ഷിചേരാനും യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജസതീഷ് അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് എന്‍ എ ഉസ്മാന്‍, സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

അര്‍ബുദത്തെ പാടിതോല്‍പ്പിച്ച് മണിമുത്തശ്ശി

Leave A Reply

Your email address will not be published.

error: Content is protected !!